ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും കുവൈത്തിന്റെ സോവറിന്‍ വെല്‍ത്ത്ഫണ്ട് വളര്‍ച്ച കൈവരിച്ചു


പി.സി.ഹരീഷ്

-

കുവൈത്ത് സിറ്റി: ആഗോളതലത്തില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കുവൈത്തിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് സ്ഥിരമായ വളര്‍ച്ച കൈവരിച്ചു.

2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുവൈത്തിന്റെ പരമാധികാര ധന ഫണ്ട് തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കുകയാണെന്ന് കുവൈത്ത് സോവറിന്‍ ഫണ്ട് റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

തുടര്‍ച്ചയായി കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന ബജറ്റ് കമ്മി പരിഹരിക്കുന്നതിന് ഇതുവരെ ഈ പരമാധികാര സ്വത്തുക്കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കുന്നു. എണ്ണ വരുമാനത്തില്‍ നിന്നുള്ള മിച്ചത്തിന്റെ ഫലമായി കുവൈത്തില്‍ 655 ബില്യണ്‍ ഡോളറിന്റെ പരമാധികാര സമ്പാദ്യമുണ്ട്.

ഈ സമ്പാദ്യം പല രൂപത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരമാധികാര സ്വത്തിന്റെ മൂല്യം എസ്റ്റിമേറ്റ് അനുസരിച്ച് ഏകദേശം 592 ബില്യണ്‍ ഡോളറാണ്. ഫ്യൂച്ചര്‍ ജനറേഷന്‍ ഫണ്ടിന്റെ ആസ്തി കൈകാര്യം ചെയ്യുന്നത് കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ്. ഇതിനുപുറമെ, സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തില്‍ 38 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കുവൈത്ത് ദിനാറിന്റെ കരുതല്‍ ശേഖരവുമുണ്ട്. അതുപോലെ തന്നെ ബാങ്കിംഗ് മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം 25 ബില്യണ്‍ ഡോളറാണ്.

മൂല്യത്തിന്റെ കാര്യത്തില്‍ ഗള്‍ഫ് മേഖലയിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന ധനശേഖരമാണ് കുവൈത്തിന്റെ സോവറിന്‍ വെല്‍ത് ഫണ്ട്. ജിഡിപിയുമായുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലും ഗള്‍ഫിലെ ഏററവും വലിയ സോവറിന്‍ ഫണ്ട് ആണിത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 475 ശതമാനം ആണ് മൂല്യം.

1.35 ട്രില്യണ്‍ ഡോളറിന്റെ പരമാധികാര ഫണ്ടുമായി യുഎഇ യാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നില്‍. ജിഡിപിയുടെ 333 ശതമാനമാണ്. സൗദി അറേബ്യയുടെ 915 ബില്യണ്‍ ഡോളറിന്റെ പരമാധികാര ഫണ്ട്, ജിഡിപിയുടെ 117 ശതമാനം ആണ്.

അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ ധനവിപണിയിലെ കുവൈത്ത് നിക്ഷേപത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് കാണിക്കുന്നത്. ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ കുവൈത്തി നിക്ഷേപമാണ് മാര്‍ച്ചില്‍ അധികമായി ഉണ്ടായത്.

കോവിഡ് -19 മഹാമാരിയെത്തുടര്‍ന്ന് വിപണികളിലെ വിവിധ ധനകാര്യ ഓഹരി വിലയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് ആയിരുന്നു ഈ നിക്ഷേപം.

മാര്‍ച്ച് മാസത്തില്‍ ഉണ്ടായ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി കുവൈത്തി സ്ഥാപനങ്ങളും, മ്യുച്ചല്‍ ഫണ്ടുകളും വിപണിയില്‍ സജീവമായി എന്നാണ് അമേരിക്കന്‍ ധനവിപണിയിലെ കുവൈത്ത് നിക്ഷേപ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്.

592 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള കുവൈത്ത് പരമാധികാര ധനഫണ്ടിന്റെ പകുതിയോളം നിക്ഷേപം അമേരിക്കന്‍ ധനവിപണിയില്‍ ബോണ്ടുകള്‍, ഓഹരികള്‍, തുടങ്ങിയ മറ്റ് സാമ്പത്തിക നിക്ഷേപങ്ങളിലാണ്.

കുവൈത്ത് ബാങ്കിംഗ് മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം 2015 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 37 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ കാലയളവില്‍ ഏഴ് ശതമാനത്തില്‍ അധികം വാര്‍ഷിക വളര്‍ച്ചാനിരക്കോടെ ഏകദേശം 2 ബില്യണ്‍ കുവൈത്ത് ദിനാര്‍ കൂട്ടിച്ചേര്‍ത്തു. ഇത് 2015 ജനുവരിയില്‍ 5.4 ബില്യണ്‍ കെ ഡി ആയിരുന്നു.

കുവൈത്തിന്റെ വിദേശനാണ്യ ശേഖരം 13 മാസത്തേക്കുള്ള കുവൈത്തിന്റെ ഇറക്കുമതി ആവശ്യകതകള്‍ ഉള്‍ക്കൊള്ളുന്നു. ഇത് ആഗോള ശരാശരിയുടെ നാലിരട്ടിയാണ്.

കുവൈത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ നിരന്തരമായ വളര്‍ച്ചയാണ് കൈ വരിച്ചത്. കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ 37 ബില്യണ്‍ ഡോളര്‍ ആയിരുന്നു വര്‍ധനവ്.

കുവൈത്തിലെ പൊതുകടം വളരെ സുരക്ഷിതമായ അനുപാതത്തില്‍ ആണ്. മൊത്തം പൊതു കടം 4 ബില്ല്യണ്‍ കുവൈത്ത് ദിനാര്‍ ആണ്. ഇത് ഏകദേശം 13 ബില്യണ്‍ ഡോളറിന് തുല്യമാണ്. കൂടാതെ ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 15 ശതമാനത്തില്‍ താഴെയാണ്.

എന്നാല്‍ എണ്ണവിലയിലുണ്ടായ ഇടിവും കോവിഡ് -19 ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും പൊതു ധനകാര്യത്തില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ആശങ്ക ഉളവാക്കുന്നു. അതിനു പ്രധാനകാരണം ബജറ്റിലെ ധനകമ്മിയാണ്. ഏകദേശം 23 ബില്യണ്‍ ഡോളര്‍ ആണ് സാമ്പത്തിക വര്‍ഷത്തെ ധനകമ്മി.

Content Highlights: Kuwait Sovereign wealth fund

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented