ഫിറ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച വിദേശയാത്രക്കാര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധനയും, നാട്ടില്‍ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ യാത്രാ നയത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിലെ ഇന്ത്യന്‍ സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രജിസ്ട്രേഡ് അസോസിയേഷന്‍സ് ( ഫിറ). കുവൈറ്റ് കണ്‍വീനര്‍ ബാബു ഫ്രാന്‍സീസ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി ഡോ: മന്‍സൂഖ് മാണ്ഡവ്യ , വിദേശ കാര്യ വകുപ്പു മന്ത്രി ഡോ: ശ്രീ ജയശങ്കര്‍, സഹമന്ത്രി ശ്രീ വി.മുരളീധരന് എന്നിവര്‍ക്ക് നിവേദനം നല്കി.
ലോകരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കോവിഡ് വാക്സിനേഷനും, ബൂസ്റ്റര്‍ ഡോസുമുള്പ്പടെ സ്വീകരിച്ച് എല്ലാ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ട് കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പെട്ടെന്നുള്ള നടപടിക്രമങ്ങള്‍ അടിയന്തിരമായി ചെയ്തുകൊടുക്കണമെന്ന് ഫിറ കുവൈറ്റ് കണ്‍വീനര്‍ ബാബു ഫ്രാന്‍സീസ്, സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
Content Highlights: Kuwait should be included in the list of countries excluded from the RTPCR, FIRA said
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..