കുവൈത്ത് വിമാന താവളം| Photo: kuna
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കുവൈത്തിലേക്കും കുവൈറ്റില്‍ നിന്നും ആദ്യ ദിവസം 67 വിമാന സര്‍വീസുകള്‍ നടത്തി. 37 വിമാന സര്‍വീസുകള്‍ കുവൈത്തില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടയുള്ള വിവധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ വിമാനത്താവളം അടച്ചിട്ടത്.
അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ജനുവരി രണ്ടു മുതല്‍ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുന്നതിനു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന വിദേശികള്‍ക്കു ആശ്വാസമായി കുവൈറത്തില് നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളും പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെയാണ് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്.
ജനുവരി 31 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട സര്‍വീസുകളും ബുക്കിംഗും ആരംഭിച്ചതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, എന്നീ വിമാനത്താവളത്തിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസു നടത്തുന്നത്.
കുവൈത്തില്‍ നിന്നും ജനുവരി 3,6,10,13,17,20,24,27,29,31 എന്നീ തിയതികളില്‍ കൊച്ചിയിലേക്കും ജനുവരി 3,5,10,12,17,19,24,26,31 തിയതികളില്‍ കോഴിക്കോട്ടേക്കുള്ള വിമാന സെര്വീസുകള് പട്ടികയിലുള്ളത്. കണ്ണൂരിലേക്ക് ജനുവരി 8,15,22,29 തിയതിയകളിലും, ജനുവരി 4,11,18,25 തിയതികളില്‍ മംഗലാപുരത്തേക്കും സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ മംഗലാപുരം, തിരുച്ചിറപ്പള്ളി, വിജയവാഡ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ഗോവ, ലക്നൗ എന്നിവിട ങ്ങളിലേക്കും സര്‍വീസ് അനുവദിച്ചിട്ടുണ്ട്.
Content Highlights: Kuwait resumes flights at Kuwait International Airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..