-
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഇന്ന് 633 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നു മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണ സംഖ്യ 525 ആയി ഉയര്‍ന്നു. 4,317 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതിലാണ് 633 പേര്‍ക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 798 പേരാണ് ഇന്നു രോഗമുക്തരായത്.
രാജ്യത്തു ഇതുവരെ 83,578 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 75,320 പേരും രോഗ വിമുക്തരായി. നിലവില്‍ 7733 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 94 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രാലയ.വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
ഇന്നു ഏറ്റവും കൂടുതല്‍ രോഗികള്‍ അഹമ്മദിയിലും ഹവാലിയിലും ഫര്‍വാനിയയിലും ജഹറയിലുമാണ്.
Content Highlights: Kuwait reports 633 new COVID-19 cases, total 83,578
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..