കുവൈത്തില്‍ 72.4 ശതമാനം ജനത കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി


പി സി ഹരീഷ്

കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചു : കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 8 കോവിഡ് മരണവും 1,661 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു :

-

കുവൈത്ത് സിറ്റി : കുവൈത്തില്‍ 72.4 ശതമാനം ജനത കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗം പുരോഗമിക്കുന്നതയും, ഗര്‍ഭിണികളായ സ്ത്രീകളെയും 12 മുതല്‍ 15 വയസ്സ് പ്രായമുള്ള കുട്ടികളെയും,ഗാര്‍ഹിക തെഴിലാളികളെയും കോവിഡ് വാക്സിനേഷന്‍ റെജിസ്റ്ററില്‍ അതിവേഗം ഉള്‍പ്പെടുത്തി കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി അറിയിച്ചു.

അതേസമയം ഷോപ്പിംഗ് മാളുകളിലും മൊബൈല്‍ കുത്തിവെപ്പ് സെന്ററുകള്‍ ആരംഭിച്ചതായും രാജ്യത്തെ എല്ലാ മാള്‍ ജീവനക്കാര്‍ക്കും വീട്ടു ജോലിക്കാര്‍ ഉള്‍പ്പെടെ ഗാര്‍ഹിക തൊഴിലാളികളെയും എത്രയും വേഗം കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നതയും കോവിഡ് മരണ നിരക്കും ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,661 പേര്‍ക്ക് കൂടി കോവിഡും എട്ട് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 3,39,032 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

എട്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കോവിഡ് മരണം 1,870 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം 1,466 പേര്‍ കൂടി രോഗ മുക്തരായതായും, ഇതിനകം 3,19,885 പേര്‍ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 11,984 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,661 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് 28,37,466 പേരില്‍ രോഗ പരിശോധന നടത്തിയതായും നിലവില്‍ 17,277 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 204 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlight: Kuwait reports 1661 Covid Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented