കുവൈത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടയില്‍ 1408 പേര്‍ക്ക് രോഗം


പി.സി.ഹരീഷ്

പ്രതീകാത്മക ചിത്രം | Photo: AFP

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,408 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1746 ആയും ആകെ കോവിഡ് രോഗ ബാധിതര്‍ 30,1863 ആയും ഉയര്‍ന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതോടൊപ്പം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.02 ശതമാനമായി ഉയര്‍ന്നു. 1158 പേര്‍ കൂടി രോഗ മുക്തരായതോടെ രാജ്യത്ത് മൊത്തം 2,87,357 പേര്‍ രോഗ മുക്തരായതായും അദ്ദേഹം അറിയിച്ചു. നിലവില്‍ 12,760 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 146 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അതേസമയം രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ചവര്‍ 30 ലക്ഷം കവിഞ്ഞെങ്കിലും 20 ലക്ഷം പേര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ എത്രയും വേഗം ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait reports 1408 new Covid-19 cases, 5 deaths in last 24 hours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented