കുവൈത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു


പി സി.ഹരീഷ്

ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അൽ സനാദ് വാർത്താ ലേഖരോട് വിശദീകരിക്കുന്നു.

കുവൈത്ത് സിറ്റി : കുവൈത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. അതീവ ജാഗ്രതക്ക് പുതിയ മന്ത്രസഭ നിര്‍ദ്ദേശം നല്‍കി.
വ്യാഴാഴ്ച എട്ട് മരണവും, പുതിയതായി 1,716 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികള്‍ 1,96,497ആയി ഉയര്‍ന്നു. ആകെ കോവിഡ് മരണം 1,105 ആയി.

അതേസമയം 1,125 പേര്‍ ഇന്ന് രോഗ മുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവര്‍ 1,83,321ആയി ഉയര്‍ന്നു. ഇന്ന് 11,208 പേര്‍ക്കാണ്
കോവിഡ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 18,22,389 ആയി.

നിലവില്‍ .12,071 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 167പേരുടെ നില. അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlight: Kuwait reports 1,716 new COVID-19 cases


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented