പ്രതീകാത്മക ചിത്രം | Photo: AFP
കുവൈത്ത്സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് മരണവും രോഗികളും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,490 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 17 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 2,117 ആയും ആകെ കോവിഡ് ബാധിച്ചവര്‍ 3,75,594 ആയും വര്‍ധിച്ചു.
1,626 പേര് കൂടി രോഗ മുക്തരായതോടെ ഇതിനകം 3,55,562 പേര് രാജ്യത്ത് കോവിഡ് മുക്തരായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. 12,501 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,490 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.92 ശതമാനമായി വര്‍ധിച്ചു.
നിലവില്‍ 17,915 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 321 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
മരണ നിരക്കും പുതിയ കോവിഡ് രോഗികളും തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികള്‍ വര്‍ധിക്കുന്നതും ആരോഗ്യ മന്ത്രാലയ അധികൃതരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
Content Highlights: Kuwait reports 1,490 new Covid-19 cases, 17 deaths in last 24 hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..