സഹായവുമായി കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി പ്രവർത്തകർ
കുവൈത്ത് സിറ്റി: മലേഷ്യ, ട്യൂണീഷ്യ, നേപ്പാൾ രാജ്യങ്ങളിൽ കോവിഡിൽ ദുരിതത്തിലായവർക്ക് കുവൈത്ത് റെഡ് ക്രസെന്റ് സൊസൈറ്റി സഹായമെത്തിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ നേപ്പാളി ജനതക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മരുന്നും അയച്ചതായി സൊസൈറ്റി സെക്രട്ടറി ജനറൽ മാഹാ അൽ ബാർജസ് പറഞ്ഞു. ഉപകരണങ്ങൾ നേപ്പാൾ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശുപത്രികളിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡിൽ ദുരിതമനുഭവിക്കുന്ന എല്ലാ രാജ്യങ്ങളിലേക്കും റെഡ് ക്രസെന്റ് സൊസൈറ്റി മെഡിക്കൽ സഹായം തുടരും. ലോകത്തിന്റെ ഏത് കോണിലും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകും. പ്രധാനമായും ലിക്വിഡ് മെഡിക്കൽ ഓക്സിജനാണ് അയച്ചതെന്നും സൊസൈറ്റി അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ തുനീഷ്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം നേരിട്ടപ്പോഴായിരുന്നു കുവൈത്ത് റെഡ് ക്രസെന്റ് സൊസൈറ്റിയുടെ ഇടപെടൽ. നേരത്തെ ഇന്ത്യയിലും ഇവർ സഹായമെത്തിച്ചിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..