കുവൈത്തില്‍ സ്വദേശിവത്കരണം: രണ്ടു ലക്ഷത്തോളം വിദേശികള്‍ തൊഴില്‍ നഷ്ടമായി നാടുകളിലേക്ക് മടങ്ങി


പി.സി.ഹരീഷ്

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കിയതോടെ രണ്ടു ലക്ഷത്തോളം വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി. ഇന്ത്യക്കാരുടെ ജനസംഖ്യ മുന്‍ വര്‍ഷത്തേക്കാള്‍ 16.1 ശതമാനം കുറഞ്ഞു. ഈജിപ്തുകാര്‍ 9.8 ശതമാനം കുറവുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

സര്‍ക്കാരിന്റെ സ്വദേശിവത്കരണ നയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കര്‍ശനമാക്കിയത്തോടെയാണ് 2020-ല്‍ നിന്നും 2021 ലെത്തിയപ്പോള്‍ വിദേശ ജനസംഖ്യയില്‍ ഇത്രയും വലിയ കുറവുണ്ടായത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കുവൈത്ത് തൊഴില്‍ മേഖല വിട്ട് പോകുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍, ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ മുന്നിലാണെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ത്രൈമാസ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

വിദഗ്ധരുടെയും നിരീക്ഷകരുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ നിരവധി മന്ത്രാലയങ്ങള്‍ പിന്തുടരുന്ന സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ 76.6% ല്‍ നിന്ന് 78.3% ആയും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ 4.3% ല്‍ നിന്ന് 4.7% ആയും വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്നും നിരവധി വിദേശികളാണ് രാജ്യം വിട്ടു പോയതു.

കുവൈത്ത് തൊഴില്‍ വിപണിയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 2020-ല്‍ 81.5% ആയിരുന്നത് 2021-ഓടെ 78.9% ആയി കുറഞ്ഞു. അതേസമയം 2021 മാര്‍ച്ച് അവസാനത്തെ തൊഴില്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, വിദേശി തൊഴിലാളികളുടെ എണ്ണം 2021 മാര്‍ച്ചില്‍ 9.3% കുറവു രേഖപ്പെടുത്തി.

2020 മാര്‍ച്ചിലെ വിദേശി തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ 1,98,666 വിദേശി തൊഴിലാളികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ സ്വദേശിവത്കരണം കൂടുതല്‍ കര്‍ശനമാക്കുന്നത്തോടെ മലയാളികളടക്കം നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമായി സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented