കുവൈത്തിന് പുറത്തുള്ള വിദേശികള്‍ക്കു താമസരേഖ ഓണ്‍ലെന്‍ വഴി പുതുക്കാന്‍ അവസരം


പി സി.ഹരീഷ്

അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു :

-

കുവൈത്ത് സിറ്റി : കുവൈത്തിന് പുറത്തുള്ള വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം. എല്ലാവിധ താമസ രേഖകളും, സര്‍ക്കാര്‍ മേഖലയിലെ ആര്‍ട്ടിക്കിള്‍ 17, സ്വകാര്യമേഖലയില്‍ ആര്‍ട്ടിക്കിള്‍ 18, കൂടാതെ ഗാര്‍ഹിക തൊഴില്‍ ആര്‍ട്ടിക്കിള്‍ 20, തുടങ്ങി എല്ലാവിധ താമസരേഖകളും ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കുന്നു.

കൂടാതെ താമസ രേഖക്ക് കാലാവധി ഉള്ളിടത്തോളം വിദേശികള്‍ക്കു രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കുവൈത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ഡി ജി സി എ അംഗീകാരം നല്‍കി.

നീണ്ട ഇടവേളക്ക് ശേഷം ഓഗസ്റ്റ് ഒന്നു മുതല്‍ വിദേശകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി രാജ്യത്ത് പ്രവേശനത്തിനുള്ള അനുമതി ക്യാബിനറ്റ് നല്‍കിയ സാഹചര്യത്തിലാണ് പുതിയ നടപടി.

പ്രതിദിന യാത്രക്കാരുടെ എണ്ണം 3,500 ആയി ഉയര്‍ത്തുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതായും,ഇതു സംബന്ധിച്ച നിര്‍ദേശം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കുന്നതാണെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented