കുവൈത്തിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് രാജ്യത്തേക്ക് മടങ്ങിവരാൻ അനുമതി


പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി : കുവൈത്തിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ മടങ്ങി വരവിനു കൊറോണ എമര്‍ജന്‍സി കമ്മിറ്റി അനുമതി നല്‍കി. സമിതി മേധാവിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ് ജാബര്‍ അല്‍ അലിയാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

സ്വകാര്യ സ്‌കൂള്‍ ഉടമകളുടെ യൂണിയന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഉപ പ്രധാനമന്ത്രി ഉത്തരവ് നല്‍കിയതെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായുള്ള മുന്‍ ഒരുക്കങ്ങള്‍ക്ക് ഇതോടെ സാധ്യമാകുകയാണ്.

സമാനമായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശി അധ്യാപകര്‍ക്ക് രാജ്യത്ത് മടങ്ങി വരുന്നതിനുള്ള അനുമതി നല്‍കിയതിന് പിന്നാലെയാണ് സ്വകാര്യ സ്‌കൂളുകളിലെ വിദേശി അധ്യാപകര്‍ക്ക് പ്രവേശന അനുമതി നല്‍കുന്നത്. അടുത്ത സ്‌കൂള്‍ അധ്യായന വര്‍ഷരംഭത്തില്‍ പൊതു വിദ്യാലയങ്ങളിലെയും സ്വകാര്യ വിദ്യാലയങ്ങളിലെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിന്റ പ്രാരാംഭമായിട്ടാണ് നടപടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented