കുവൈത്ത് സൈനിക വിമാനത്തിൽ കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറിയുടെ ഇന്ത്യക്കുള്ള മെഡിക്കൽ സഹായം | ഫോട്ടോ: കുനാ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യക്കുള്ള മെഡിക്കല്‍ സഹായവുമായി കുവൈത്ത് സൈനിക വിമാനങ്ങള്‍ പുറപ്പെട്ടു. കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി ശേഖരിച്ച മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഇന്ത്യയില്‍ എത്തിയതായി ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അല്‍ നജീം കുവൈത്ത് ന്യൂസ് ഏജന്‍സിയെ അറിയിച്ചു.
ഇന്ത്യയില്‍ അതി രൂക്ഷമായി കൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്ത്യക്ക് മെഡിക്കല്‍ സഹായം എത്തിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്.
കുവൈത്തില്‍ നിന്നും പുറപ്പെട്ട ആദ്യ സൈനിക വിമാനത്തില്‍ 40 ടണ്‍ മെഡിക്കല്‍ സഹായമാണ് ഇന്ത്യയില്‍ എത്തിച്ചത്. കുവൈത്തും ഇന്ത്യയും തമ്മില്‍ തുടരുന്ന ശക്തമായ നയതന്ത്ര ബന്ധത്തിന്റെ തുടുര്ച്ചയായിട്ടാണ് ഇന്ത്യയില്‍ മെഡിക്കല്‍ സഹായം എത്തിക്കുന്നത് എന്നും ഇന്ത്യയില്‍ കുവൈത്ത് സ്ഥാനപതി അഭിപ്രായപെട്ടു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..