കുവൈത്തിലേക്ക് വരുന്ന യാത്രക്കാരെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി


പി സി ഹരീഷ്

വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ 5 വിഭാഗങ്ങളെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയതായി ഡി ജി സി എ :

-

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളില്‍ നിന്ന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ അഞ്ച് വിഭാഗങ്ങളെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറിന്റെയിനില്‍ നിന്ന് ഒഴിവാക്കിയാതായി ഡി ജി സി എ.

ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സര്‍ക്കുലര്‍ പുറത്തിറക്കി.

ഇതനുസരിച്ചു ഇളവ് നല്‍കിയിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ :-

1- എല്ലാ രാജ്യങ്ങളില്‍നിന്നുള്ള നായതന്ത്ര പ്രതിനിധികള്‍ അവരുടെ ഭാര്യ ഭര്‍ത്താവ് കുട്ടികള്‍,
ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാര്‍ക്കും ഇളവുണ്ട്. ഇവര്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം

2 വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ കുവൈത്ത് സ്വദേശികളായ രോഗികള്‍ക്ക് അവരുടെ സഹായിക്കും വൈദ്യചികിത്സ പൂര്‍ത്തിയാക്കി മടങ്ങിവരുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട.കുവൈത്ത് ആരോഗ്യ ഓഫീസില്‍ നിന്ന് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

3- യൂണിവേഴ്‌സിറ്റി പരീക്ഷ പൂര്‍ത്തിയാക്കി മടങ്ങി വരുന്ന വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്ന എല്ലാ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് ലഭിക്കും (വിദ്യാര്‍ത്ഥി വിദേശ സര്‍വകലാശാലകളിലൊന്നില്‍ ചേര്‍ന്നിട്ടുണ്ടെന്ന് തെളിയിക്കാന്‍ കുവൈറ്റ് കള്‍ച്ചറല്‍ ഓഫീസില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം, അതോടൊപ്പം പരീക്ഷാ തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും).

4- തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത യാത്രക്കാരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയാതായും,
എന്നാല്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ യാത്രക്കാരും
14 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം. ഇവര്‍ക്ക് സ്വന്തം ചെലവില്‍ 2 പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടി വരും.

കുവൈത്തില്‍ എത്തുമ്പോള്‍ ആദ്യത്തെ പിസിആര്‍ പരിശോധനയും എത്തിച്ചേരുന്ന തീയതി മുതല്‍ ആറാം ദിവസം രണ്ടാമത്തെ പിസിആര്‍ പരിശോധനയും നടത്തുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented