കുവൈത്ത് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹും പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹും
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ കുവൈത്തില്‍ നിലവില്‍ വന്നു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഹമദ് ജാബര്‍ അല്‍ അലി സബാഹ് നെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും,അബ്ദുല്ല യൂസഫ് അബ്ദുറഹ്മാന് അല്‍ റൂമി യെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും നീതിന്യായ വകുപ്പ് മന്ത്രിയായും,നിയമിച്ചു കൊണ്ടുള്ള അമീരി ഉത്തരവ് പുറപെടുവിച്ചു.
അതേസമയം കഴിഞ്ഞ മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ അനസ് അല്‍ സലേഹ് പുതിയ മന്ത്രിസഭയില്‍ ഇല്ല.
ഇസ അഹ്മദ് മുഹമ്മദ് ഹസന് അല്‍ കന്ദാരി : അവ്കാഫ്, ഇസ്ലാമിക കാര്യവകുപ്പ്
മുഹമ്മദ് അബ്ദുലത്തിഫ് അല്‍ ഫാരിസ് : എണ്ണവകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പും
ബേസില്‍ ഹുമൂദ് അല്‍ സബാഹ് : ആരോഗ്യമന്ത്രി
അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് : വിദേശകാര്യമന്ത്രി, കാബിനറ്റ്കാര്യ സഹമന്ത്രി
റാണ അബ്ദുല്ല അല്‍ ഫാരിസ് : പൊതുമരാമത്ത് വകുപ്പ് മന്ത്രി, കമ്മ്യൂണിക്കേഷന്‍ & ഐടി കാര്യ സഹമന്ത്രി
മുബാറക് സലേം ഹാരിസ് : ദേശീയ അസംബ്ലികാര്യ സഹമന്ത്രി
തമീര്‍ അലി അല്‍ സലേം : ആഭ്യന്തര മന്ത്രി
ഖലീഫ് മുസൈദ് ഹമദ : ധനമന്ത്രി, ഇക്കോണമിക് & ഇന്‍വെസ്റ്റ്മെന്റ് അഫയേഴ്സ് സഹമന്ത്രി
അബ്ദുറഹ്മാന് ബദ്ദ അല്‍ മുത്തൈരി : ഇന്‍ഫര്‍മേഷന്‍, സാംസ്കാരിക വകുപ്പ് മന്ത്രി, യുവജനകാര്യ സഹമന്ത്രി
അലി ഫഹദ് അല്‍ മുദഫ് : വിദ്യാഭ്യാസമന്ത്രി
ഷായ അബ്ദുറഹ്മാന് അഹ്മദ് അല്‍ ഷായ : മുനിസിപ്പാലിറ്റികാര്യ, ഭവന, നഗരകാര്യ സഹമന്ത്രി
അബ്ദുല്ല ഇസ അല്‍ സല്മാന് : വാണിജ്യ-വ്യവസായ മന്ത്രി
മഷാന് മുഹമ്മദ് മഷാന് അല്‍ ഒത്തൈബി : ജല-വൈദ്യുത-ഊര്‍ജ, സാമൂഹ്യകാര്യ-സാമൂഹിക വികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പുതിയ മന്ത്രിസഭയില്‍ ഇടം തേടി.
പി സി.ഹരീഷ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..