-
കുവൈത്ത് സിറ്റി: 16ാമത് കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വനിതകളടക്കം 326 പേരാണ് മത്സരിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ട് മണി വരെ നീണ്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയും കൂടാതെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്ക് ആയിരുന്നു.
രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെടുപ്പിന് കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ കര്ശനമാക്കിയിരുന്നു . കൂടാതെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വോെട്ടടുപ്പ് നടന്നത്. 60 മുതല്‍ 70 ശതമാനം വരെ പോളിംഗ് നടന്നതായിട്ടാണ്ട് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വോട്ടര്‍മാര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയത്.അതേസമയം കോവിഡ് ബാധിതര്‍ക്കായി എല്ലാ
ഗവര്‍ണറേറ്റിലും പ്രത്യേക ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. കൂടാതെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിനുള്ള പ്രത്യേക ബൂത്ത് ഒരുക്കിയിരുന്നു.. വോട്ട് ചെയ്യാനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം എല്ലാ ബൂത്തുകളോടാനുബന്ധിച്ചും. ആരോഗ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക ക്ലിനിക്കുകളും സ്ഥാപിച്ചിരുന്നു.
സുഖമായ തെരെഞ്ഞെടുപ്പിനായി സന്നദ്ധ സേവകരും സജീവമായി രംഗത്തുണ്ടായിരുന്നു.. പ്രായമുള്ളവര്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പോളിംഗ് ബൂത്തിലെത്തിക്കാനും മടക്കി വീടുകളില്‍ എത്തിക്കുന്നതിനും പ്രത്യേക സന്നദ്ധ സേവകരെ ചുമതലപ്പെടുത്തിയിരുന്നു.
വനിതകള്‍ ഉള്‍പ്പെടെ മൂവായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തു സേവനത്തിനു എത്തിയത്. ആവേശത്തോടെ നടന്ന തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നതായി സുരക്ഷാ അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..