കുവൈത്തില്‍ താമസ രേഖ നിയമപരമാക്കുന്നതിന് അവസരം ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ


പി സി. ഹരീഷ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസ രേഖ നിയമ പരമാക്കുന്നതിന് ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ അവസരം.
സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനും എമര്‍ജന്‍സി സെര്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കണമെന്നും എംബസ്സിയുടെ അറിയിപ്പ്.

2020 ജനുവരി ഒന്നിനോ അതിന് മുമ്പോ താമസ രേഖ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ നിയമവിധേയമാക്കാന്‍ ഡിസംബര്‍ ഒന്നു
മുതല്‍ ഒരു മാസത്തെ അവസരം.

2020 ജനുവരി ഒന്നിന് മുമ്പ് താമസരേഖ കാലാവധി കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ കഴിയില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ തീരുമാനം. തേസമയം പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഡിസംബറില്‍ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തില്‍.കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ഇന്ത്യക്കാര്‍ക്കായി പ്രത്യേക കൗണ്ടര്‍ തുറന്നു.

പിഴയടച്ച് നാട്ടില്‍ പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എംബസി കൗണ്ടറിലൂടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.,
കൂടാതെ നിലവില്‍ കാലാവധി കഴിഞ്ഞ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാല്‍ പുതിയ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് എന്നും എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതോടൊപ്പം പാസ്‌പോര്‍ട്ട് കൈവശമില്ലത്തവര്‍ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരക്കാര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനു അപേക്ഷിക്കാവുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented