-
കുവൈത്ത് സിറ്റി കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കപ്പെട്ട സംഘടനകള്‍ ഉള്‍പ്പടെയുള്ളവരുടെ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യന്‍ അംബാസിഡര്‍ എച്ച്. ഇ ശ്രീ സി ബി ജോര്‍ജ് അവര്‍കള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് (ഫിറ) കുവൈറ്റ് പ്രതിനിധികളുമായി എംബസിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഈ വിഷയത്തില്‍ ഫിറ കുവൈറ്റ് , ഇന്ത്യന്‍ പ്രസിഡണ്ട്, പ്രധാന മന്ത്രി ,വിദേശകാര്യ മന്ത്രി, എം.പിമാര്‍ , എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും,വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ച് കേസ്സുമായി മുന്നോട്ടു പോകുകയുമായിരുന്നു.
ഫിറ കണ്‍വീനര്‍ ബാബു ഫ്രാന്‍സീസ് ഒ യുടെ നേതൃത്വത്തിലുള്ള നാല്‍പതോളം വരുന്ന വിവിധ സംഘടന പ്രതിനിധികളാണ് കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത്. കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും, ആവശ്യങ്ങളിലും ഫിറ നടത്തിയ ഇടപെടലുകള്‍ കൂടി കാഴ്ചയില്‍ വിശദീകരിച്ചു.കൂടാതെ വിവിധ സംഘടനപ്രതിനിധികള്‍ ഓരോരുത്തരും തങ്ങളുടെ വിവിധ മേഘലയിലുള്ള , പ്രവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങളും, സഹായങ്ങളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അംബാസിഡറെ അറിയിച്ചു.
കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം വിവിധ മേഘലകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വിവിധ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കുകയും, മുന്‍ കാല വിഷയങ്ങളും മറ്റു പ്രശ്‌നങ്ങളും മറന്നു കൊണ്ട് എംബസിയുമായി എല്ലാവരും സഹകരിക്കണമെന്നും സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. പുതിയ അംബാസിഡറായി സ്ഥാനമേറ്റശേഷം എംബസിയില്‍ പ്രവാസി ക്ഷേമം മുന്‍നിറുത്തി ഏര്‍പ്പെടുത്തി കൊണ്ടിരിക്കുന്ന ഭരണ പരിഷ്‌ക്കാരങ്ങളെയും, നടപടികളെയും ഭാരവാഹികള്‍ അഭിനന്ദിച്ചു.
കൂടി കാഴ്ചയില്‍ ഫിറ സെക്രട്ടറി ചാള്‍സ് പി. ജോര്‍ജ്ജ്, ഷാഹിന്‍ മന്‍സാര്‍ (കേരള അസോസിയേഷന്‍) ജീവ്‌സ് എരിഞ്ചേരി (ഒ എന്‍ സി പി ) ഷംസു താമരക്കുളം & വിജോ പി തോമസ് (കെ കെ സി .ഒ) മാത്യു വി ജോണ്‍ & ബിജുമോന്‍ ബാനു ( മലയാളീസ് മാക്കോ), ജോജി വി. അലക്‌സ് & പ്രശോബ് ഫിലിപ്പ് (ഫോക്കസ് ), മാമ്മന്‍ അബ്രഹാം ( ടാസ്‌ക്), ശ്രീനിഷ് ചെമ്പോന്‍ - ( കോഴിക്കോട് ജില്ലാ അസോസിയേഷന്‍), പുഷ്പരാജന്‍ എം -ടി & വിനയന്‍ എം കെ.(കിയ -കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍) , ഡോജി മാത്യു & രതീഷ് ( കോഡ് പാക്-കോട്ടയം ജില്ലാ അസോസിയേഷന്‍)ബെന്നി കെ. ഓ & രാജേഷ് മാത്യു (കേര- എര്‍ണാംകുളം റെസിഡെന്‍സ് അസോസിയേഷന്‍), അലക്‌സ് മാത്യു & ജയന്‍ സദാശിവന്‍ (കെ ജെ പി സ്-കൊല്ലം ജില്ല സമാജം) , ശശികുമാര്‍ ഗിരിമന്ദിരം(ഫോക്- ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍) , തോമസ് സാമുവല്‍ കുട്ടി (പത്തനംതിട്ട ജില്ല അസോസിയേഷന്‍), ജിയോ മത്തായി (ഇ ഡി എ - എര്‍ണാംകുളം ജില്ല അസോസിയേഷന്‍), മുബാറക് കാമ്പ്രത്ത് & ജസ്റ്റിന്‍ ജോസ് (വയനാട് അസോസിയേഷന്‍) ,സുരേഷ് പുളിക്കല്‍ (പല്‍പക് - പാലക്കാട് ജില്ല അസോസിയേഷന്‍), മത്തായി വര്‍ഗ്ഗീസ് & വിബിന്‍ ടി.വര്‍ഗ്ഗീസ്സ് (കോന്നി നിവാസി സംഗമം), അനു പി രാജന്‍ & ബിജു. കെ.സി (അടൂര്‍ എന്‍ ആര്‍ ഐ), ബിനില്‍ സ്‌കറിയ & സുജിത് സുതന്‍ (യു എഫ് എം എഫ് ബി ഫ്), വിനോദ് കുമാര്‍ & ജയന്‍ പലോട്ട് (കര്‍മ്മ), അജയ് പൗലോസ് & ബെന്നി (മാള അസോസിയേഷന്‍) എന്നിവരാണ് സ്ഥാനപതിയെ സന്ദര്‍ശിച്ചത്. എംബസി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..