കുവൈറ്റിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്കുള്ള 34 രാജ്യങ്ങള്‍ക്ക് ഇളവ് അനുവദിക്കും


പി സി ഹരീഷ്

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്കുള്ള 34 രാജ്യങ്ങള്‍ക്ക് ഇളവ് അനുവദിക്കും. കുവൈത്തിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളെ രണ്ടു വിഭാഗങ്ങളായി തരം തിരിക്കുന്നതിനും ആലോചിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് എയര്‍ വെയ്സ്, ജെസ്സീറ എയര്‍ വെയ്സ്, ഡി ജി സി എ, കൂടാതെ ആരോഗ്യ മന്ത്രാലയ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

അതേസമയം രാജ്യത്തേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു .

അതായത് 34 രാജ്യങ്ങളെ ലോ റിസ്‌ക് വിഭാഗങ്ങള്‍ ,ഹൈ റിസ്‌ക് വിഭാഗങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുക. കൊവിഡ് വ്യാപനം കൂടുതല്‍ ഉളള ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട രാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് നീട്ടിവെയ്ക്കാനാണ് സാധ്യത .
അതേസമയം കൊവിഡ് വ്യാപനം കുറവുളള ലോ റിസ്‌ക് വിഭാഗത്തിലെ രാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

എന്നാല്‍ വിമാന കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനംഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented