-
കുവൈത്ത് സിറ്റി: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ - കുവൈറ്റ് ദേശീയ , വിമോചന ദിനാഘോഷവും, സംഘടനയുടെ രണ്ടാം വാര്‍ഷികവും സിറ്റി ടവര്‍ ഹോട്ടലില്‍ (കുവൈറ്റ് സിറ്റി) വെച്ച് ആഘോഷിച്ചു. ചടങ്ങുകള്‍ വിശിഷ്ഠാതിഥിയായ പങ്കെടുത്ത ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബ ( കുവൈറ്റ് വിദേശകാര്യ മന്ത്രാലയം - യൂറോപ്പ് കണ്‍സള്‍ട്ടന്റ് ) ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കുവൈറ്റ് രക്ഷാധികാരി ശ്രീമതി റിഹാബ് എം ബോറിസ്ലി നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് ഒലക്കേകില്‍ അധ്യക്ഷത വഹിച്ചു. പ്രത്യേക അതിഥികളായി വലീദ് അല്‍ ഫൈലക്കാവി, ഖാലിദ് അല്‍മുതൈറി, ഹയാത്ത് മുസ്തഫ (ചെയര്‍മാന്‍ ഓഫ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്),ഡോക്ടര്‍.മുസാദ് സൗദ് അല്‍ ക്രൈബാനി (ഒളിമ്പ്യന്‍ & ചെയര്‍മാന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ്) അഹമ്മദ് അഷ്‌കനാനി (കുവൈറ്റ് ടി വി 2 ഡയറക്ടര്‍ ), ജാസ്സിം അല്‍ യാക്കൂബ് (ചെയര്‍മാന്‍ ടൊമൂഹ് കുവൈറ്റി സ്‌പോര്‍ട്‌സ് ക്ലബ്) , അബ്ദുള്‍ അസീസ് , അല്‍ ഹബാദ് ( കുവൈറ്റ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ മ്യൂസിക്സ് ബാന്‍ഡ് ടീം ഡയറക്ടര്‍ ) പ്രൊഫസര്‍ ഹമദ് അബ്ദുള്ള(കുവൈറ്റ് യൂണിവേഴ്‌സി സംഗീത വിഭാഗം മുന്‍ തലവന്‍),ജേക്കബ് ചണ്ണപ്പേട്ട (അഡൈ്വസറി ഐ.എ.സി.സി.കെ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..