
-
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ സമയ കര്‍ഫ്യൂ നടപ്പാക്കുന്നതിന് പൊതുജനം സുരക്ഷാ അധികാരികളുമായി സഹകരിക്കണമെന്ന് കുവൈറ്റ് ഡെപ്യൂട്ടി പ്രീമിയറും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലേഹ് അഭ്യര്‍ത്ഥിച്ചു.ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും തയ്യാറാകണം.
ജനവാസ കേന്ദ്രങ്ങളിലെ സൂപ്പര്‍ മാര്‍ക്കെറ്റുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പെരുന്നാളിന് ശേക്ഷം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Content Highlights: Kuwait nationwide curfew
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..