Photo: KUNA
കുവൈത്ത്സിറ്റി: ആഘോഷങ്ങളും ആരവവുമില്ലാതെ കുവൈത്ത് സ്വാതന്ത്ര്യദിനവും വിമോചന ദിനവും ആചരിക്കുന്നു. ഫെബ്രുവരി 25-ന് സ്വാതന്ത്ര്യ ദിനവും 26-ന് വിമോചനദിനവും ആഘോഷിക്കുന്ന കുവൈത്ത് ദേശീയദിനവും തൊട്ടടുത്ത ദിവസം വിമോചനദിനവും ആഘോഷിക്കുന്ന അത്യപൂര്‍വ രാജ്യമാണ്.
ആഘോഷങ്ങളും ഒത്തുചേരലുകളും വിലക്കിയിട്ടുണ്ടെങ്കിലും കെട്ടിടങ്ങളിലും തെരുവുകളിലും വര്‍ണ്ണാഭമായി അലങ്കാര വിലക്കുകളും കൊടി തോരണങ്ങള്‍ തൂക്കിയും അലങ്കരിച്ചിട്ടുണ്ട്. വിമോചന ദിനത്തിന്റെ കറുത്ത സ്മരണകള്‍ അയവിറക്കി, രാജ്യത്തെ വീര ജവാന്മാര്ക്കായി ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മ ദിനമായിട്ടാണ് വിമോചന ദിനം ആചരിക്കുന്നത്.
അതേസമയം രാജ്യത്ത് ഫെബ്രുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. നാലു ദിവസത്തെ പൊതു അവധി കഴിഞ്ഞ മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സിവില്‍ സെര്‍വീസ് കമ്മിഷന് അറിയിച്ചു.
അതേസമയം കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു കടുത്ത നിയന്ത്രണങ്ങളൂടെയാണ് ഇത്തവണ സ്വാതന്ത്ര്യ - വിമോചന ദിനങ്ങള്‍ കടന്നു പോകുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം അതീവ സുരക്ഷാ വലയത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപെടുവിച്ചിട്ടുണ്ട്.
Content Highlights: Kuwait national day and Liberation Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..