കുവൈത്ത് വിമാനത്താവളം | Photo: KUNA
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ നിലവിലുള്ള കോവിഡ് നിയന്ത്രങ്ങള്‍ക്ക് അയവു വരുത്തി സര്‍ക്കാര്‍. കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും പിസിആര്‍ പരിശോധന നടത്തുന്നതിനും പ്രവേശന അനുമതി നല്‍കാനാണ് അധികൃതരുടെ തീരുമാനം.
പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, കുത്തിവയ്പ്പ് എടുക്കാത്ത എല്ലാ യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധന നടത്തി കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജിസിഎ അറിയിച്ചു. ഡിജിസിഎ ഇറക്കിയ മുന്‍ സര്‍ക്കുലര്‍ അനുസരിച്ച് കുത്തിവയ്പ് എടുക്കാത്ത യാത്രക്കാര്‍ക്കുള്ള പ്രവേശനം കുവൈത്തു സ്വദേശികള്‍ക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട്, മുന്‍ സര്‍ക്കുലര്‍ ഭേദഗതി ചെയ്തായും അധികൃതര്‍ അറിയിച്ചു. ഇതോടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഫെബ്രുവരി 20 മുതല്‍ കുവൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. എന്നാല്‍ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത പിസിആര്‍ പരിശോധന ഫലം നെഗറ്റീവ് ആയിരിക്കണം.
Content Highlights: Kuwait lifts many COVID restrictions, allows travel abroad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..