ഡോ.പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി അനുശോചിച്ചു


Dr P.A. Ibrahim Haji

കുവൈത്ത് സിറ്റി: സാമൂഹ്യ-സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനും പെയ്‌സ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനും മലബാര്‍ ഗോള്‍ഡ് കോ- ചെയര്‍മാനും ചന്ദ്രിക ഡയറക്ടറും യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാനും സി.എച്ച് സെന്ററടക്കം നിരവധി സംഘടനകളുടെ ഭാരവാഹിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോക്ടര്‍ പി.എ.ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

ദാന ധര്‍മ്മങ്ങള്‍ കൊണ്ടും സ്‌നേഹം കൊണ്ടും പ്രകാശം പരത്തിയ ഉന്നതനായ മനുഷ്യ സ്‌നേഹിയെയാണ് പി.എ.ഇബ്രാഹിം ഹാജിയുടെ മരണം മൂലം നഷ്ടപ്പെട്ടതെന്ന് കുവൈത്ത് കെ.എം.സി.സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുറസാഖ് പേരാമ്പ്രയും ട്രഷറര്‍ എം.ആര്‍.നാസറും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വ്യവസായ രംഗത്ത് നിലകൊള്ളുമ്പോള്‍ തന്നെ വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഒരുപാട് ആളുകള്‍ക്ക് തണലായി നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുസ്ലിംലീഗ് രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ അദ്ദേഹം പ്രസ്ഥാനത്തിനും ചന്ദ്രികയ്ക്കും എന്നും താങ്ങും തണലുമായി നിലനിന്നു.

കുവൈത്ത് കെ.എം.സി.സിയുമായി എന്നും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ഇബ്രാഹിം ഹാജി, കുവൈത്ത് കെ.എം.സി.സിയുടെ നാല്പതാം വര്‍ഷികാഘോഷത്തില്‍ പങ്കെടുത്തതും ചടങ്ങില്‍ അദ്ദേഹത്തിന് ഇ.അഹമ്മദ് എക്‌സലന്‍സ് അവാര്‍ഡ് ഫോര്‍ ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ്പ് നല്‍കി ആദരിച്ചതും നേതാക്കള്‍ അനുസ്മരിച്ചു.

Content Highlights: Kuwait KMCC condoles on the death of Dr P.A. Ibrahim Haji

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented