കോവിഡാനന്തര പ്രവാസം: കുവൈത്ത് കെ.എം.സി.സി. നേതാക്കള്‍ ഇന്ത്യന്‍ അംബാസ്സഡറുമായി ചര്‍ച്ച നടത്തി


കെ.എം.സി.സി നേതാക്കൾ

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നേതാക്കള്‍ സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അംബാസ്സഡറുമായി ചര്‍ച്ച നടത്തി. കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എംബസി ആനുകാലികമായി നടപ്പാക്കിയ എല്ലാ ജനസേവന പദ്ധതികളെയും അംബാസ്സഡറുടെ സമയോജിത ഇടപെടലുകളെയും നേതാക്കള്‍ പ്രത്യേകം അഭിനന്ദിച്ചു. കോവിഡാനന്തര പ്രവാസി പ്രതിസന്ധികളും ആശങ്കകളും പരിഹാര നിര്‍ദ്ദേശങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു.

കോവിഡ് കാലത്ത് തുല്യതയില്ലാത്ത ആരോഗ്യ സേവനങ്ങളുമായി പ്രശംസനീയ പ്രവര്‍ത്തനം നടത്തിയ കെഎംസിസി മെഡിക്കല്‍ വിങ് അംഗങ്ങളും സംഘത്തോടൊപ്പമുണ്ടായിരുന്നു. അര്‍ജുന അതിമുത്തുവിന്റെ മോചനം, പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കല്‍, മരണാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രമുഖ സംഘടനാ വളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തുടങ്ങി നേതാക്കള്‍ ഉന്നയിച്ച വിവിധങ്ങളായ വിഷയങ്ങള്‍ വളരെ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ റസാഖ് പേരാമ്പ്ര, ട്രഷറര്‍ എം.ആര്‍. നാസര്‍, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കല്‍, എഞ്ചിനീയര്‍ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങല്‍, വിവിധ ജില്ലാ നേതാക്കളായ ഫൈസല്‍ കടമേരി, ബഷീര്‍ തെങ്കര, ഹബീബ് റഹ്മാന്‍, ഷാഫി കൊല്ലം, മെഡിക്കല്‍ വിംഗ് നേതാക്കളായ ഡോ.അബ്ദുള്‍ ഹമീദ്, നിഹാസ് വാണിമേല്‍, ഡോ.മുഹമ്മദലി, മുഹമ്മദ് മനോളി, മൊയ്തീന്‍ ബയാര്‍, ശറഫുദ്ധീന്‍ പൊന്നാനി തുടങ്ങിയവര്‍ കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented