സി.പി.എം. കഠാര രാഷ്ട്രീയം അവസാനിപ്പിക്കണം-കുവൈത്ത് കെ.എം.സി.സി.


കുവൈത്ത് കെ.എം.സി.സി. | Photo: facebook.com| KMCC-Kuwait

കുവൈത്ത് സിറ്റി: കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ കുവൈത്ത് കെ.എം.സി.സി. ശക്തമായി അപലപിച്ചു. സി.പി.എം. കഠാര രാഷ്ട്രീയം അവസാനിപ്പിച്ച് മനുഷ്യ ജീവന് വില കല്പിക്കണമെന്നു കെ.എം.സി.സി.ഭാരവാഹികള്‍ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം ജനാധിപത്യം സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ് ഈ കൊലപാതകമെന്നും പി.ആര്‍. വര്‍ക്കിലൂടെ നടത്തിയ പൊള്ളത്തരം ഇലക്ഷന്‍ കഴിയുന്നത് വരെ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്ന് സി.പി.എം തെളിയിച്ചതായും അവര്‍ പറഞ്ഞു.

അക്രമികളെയും ഗൂഡാലോചന നടത്തിയവരെയും തൂക്കിക്കൊല്ലണമെന്നും അത് വഴി മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂ എന്നും മന്‍സൂറിന്റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും ആക്ടിംഗ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഷ്താഖും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented