കുവൈത്ത് വിമാന താവളം| Photo: kuna
കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാന താവളം പൂര്‍ണ്ണ പ്രവര്‍ത്തന ശേഷിയിലെത്തിയതായി ഡിജിസിഎ. പ്രതിദിന യാത്രക്കാരുടെ എണ്ണവും വിമാന സര്‍വീസുകളും വര്‍ദ്ധിച്ചു. കഴിഞ്ഞ 5 ദിവസങ്ങളിലായി 65,000 ത്തിലേറേപേര്‍ കുവൈത്ത് വിമാന താവളം വഴി യാത്ര ചെയ്തു. ഇതില്‍ കുവൈത്തിലേക്ക് വന്നെത്തിയവരാണ് കൂടുതലും.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാന യാത്രക്കാരുടെ എണ്ണവും വിമാന സര്‍വിസുകളും വര്‍ധിച്ചതായി ഡിജിസിഎ അധികൃതരാണ് അറിയിച്ചത്. മന്ത്രിസഭാ തീരുമാനപ്രകാരം വിമാനത്താവള പ്രവര്‍ത്തന ശേഷി പൂര്‍ണതോതിലാക്കാന്‍ അനുമതി നല്‍കിയ ശേഷമുള്ള അഞ്ചുദിവസത്തിലായി 65,759 പേര്‍ യാത്ര ചെയ്തതു.
നേരത്തേ പ്രതിദിനം 10,000 യാത്രക്കാര്‍ എന്നതായിരുന്നു പരിധി. പരിധി ഉയര്‍ത്തിയതോടെ യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും എണ്ണത്തില്‍ ക്രമാനുഗത വര്‍ധനവുണ്ടായി. അതേസമയം, പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും വാണിജ്യ വിമാന സര്‍വീസുകളുടെ വര്‍ധനവ് ഉണ്ടായിട്ടില്ല. എന്നാല്‍ നവംബര്‍ ആദ്യവാരം മുതല്‍ കൂടുതല്‍ സര്‍വിസുകളും യാത്രക്കാരും ഉണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ വിലയിരുത്തല്‍.
കഴിഞ്ഞ അഞ്ച് ദിവസത്തില്‍ രാജ്യത്തേക്കു വന്ന യാത്രക്കാരേക്കാള്‍ കൂടുതലായിരുന്നു രാജ്യത്തിന് പുറത്തുപോയവര്‍. ഈ ദിവസത്തില്‍ ആകെ യാത്ര ചെയ്ത 65,679 പേരില്‍ 28,228 പേര്‍ കുവൈത്തിലേക്ക് വന്നപ്പോള്‍ 31,516 പേരാണ് കുവൈത്തില്‍ നിന്നും യാത്ര ചെയ്തത്. 5,015 പേര്‍ കുവൈത്ത് വിമാന താവളം ഇടത്താവളമായി (ട്രാന്‍സിറ്റ് ) യാത്ര ചെയ്തു. അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാന താവളം ആഗോള ട്രാന്‍സിറ്റ് കേന്ദ്രമാക്കുന്നതിനാണ് അധികൃതരുടെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..