കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ കോവിഡ് വാക്‌സിനേഷൻ ബോധവത്കരണ ക്യാംപയിൻ


കുവൈത്തിലെ ഇന്ത്യൻ എംബസ്സി

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി കോവിഡ് വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ കോവിഡ് വാക്സിനേഷന്‍ ബോധവത്കരിക്കുന്നതിനായി കാമ്പയിന്‍ ആരംഭിച്ചു.

ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറില്‍ കോവിഡ് പ്ലസ് എന്ന വിഷയത്തില്‍ ആരോഗ്യ വിദഗ്ധര്‍ നയിച്ച ചര്‍ച്ചയും അരങ്ങേറി.

കുവൈത്തിലെ ഓരോ ഇന്ത്യക്കാരനെയും കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എംബസി കാമ്പയിന്‍ ആരംഭിച്ചതെന്നും, ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് സംബന്ധിച്ച ബോധവത്കരണവും ലക്ഷ്യമിടുന്നതായ.സ്ഥാനപതി സിബി ജോര്‍ജ് വിശദീകരിച്ചു.

14 ഭാഷകളില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബുക്ക്‌ലെറ്റും 14 ഭാഷകളിലായി തയാറാക്കിയ വിഡിയോ പ്രസന്റഷനും കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് പ്ലസ് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. രമേശ് പണ്ഡിത മോഡേറേറ്ററായി. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദ്, ഡോ. വര്‍ക്കി അലക്സാണ്ടര്‍, ഡോ. മോഹന്‍ റാം, ഡോ. ഉഷ രാജാറാം, ഡോ. എബ്രഹാം വര്‍ഗീസ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented