
ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് സിമ്പോസിയം ഉദ്ഘാടനം ചെയ്യുന്നു.
കുവൈത്ത്സിറ്റി: 'കുവൈത്തില്‍ കോവിഡ് പ്രതിരോധം - ഇന്ത്യ, കുവൈത്ത് സഹകരണം' എന്ന വിഷയത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ സിംപോസിയം സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈത്തുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സിമ്പോസിയം നടത്തിയത്.
ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവയുടെ പ്രധാന ഇറക്കുമതിക്കാരായിരുന്നു ഇന്ത്യയെങ്കില്‍ ഇപ്പോള്‍ സ്വയംപര്യാപ്തത കൈവരിക്കുകയും കോവിഡ് വാക്സിന് കയറ്റുമതി സാധ്യമാകുകയും ചെയ്തതായും സ്ഥാനപതി പറഞ്ഞു.
ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ.അമീര്‍ അഹ്മദ്, കുവൈത്ത് മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ.അഹ്മദ് അല്‍ ഇനീസി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ എംബസി ഒഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടാകോള്‍ പാലിച്ച് പരിമിതമായ ആളുകളെ പങ്കടുപ്പിച്ച് കൊണ്ടാണ് സിമ്പോസിയം സംഘടുപ്പിച്ചത്.
Content Highlights: kuwait indian embassy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..