കുവൈത്ത് ആരോഗ്യമന്ത്രി ഷേയ്ഖ് ഡോ.ബാസിൽ അൽ സബാഹ് ലോകാരോഗ്യ സംഘടനയുടെ 74-മത് അസംബ്ലിയിൽ സംബന്ധിക്കുന്നു | Photo: KUNA
കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ കുവൈത്തില്‍ പ്രാബല്യത്തിലാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഷേയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്. ലോകാരോഗ്യ സംഘടനയുടെ 74-മത് ലോകാരോഗ്യ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
74-മത് അസംബ്ലി കുവൈത്തിന് വേണ്ട ഏറ്റവും പുതിയ നിര്‍ദേശങ്ങളും അതോടൊപ്പം മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ട ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും സഹായകമായതായി ഷേയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് അറിയിച്ചു. അതേസമയം ജൂണ്‍ ഒന്നു വരെ തുടരുന്ന ലോകാരോഗ്യ സംഘടന അസംബ്ലയില്‍ കുവൈത്തിന്റെ പ്രതിനിധ്യം സജീവമായി തുടുരുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിലൂടെ സുരക്ഷിതവും ഏറ്റവും ഫലപ്രദവുമായ ആരോഗ്യ ലോകം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിയാവുമെന്നും ഷേയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് അഭിപ്രായപെട്ടു.
Content Highlights: Kuwait follows latest world health updates, strategies: Minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..