-
കുവൈത്ത് സിറ്റി: കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നത്തിനുള്ള സര്‍ക്കാര്‍ നടപടി ആരംഭിച്ചു. രണ്ടു വിമാനങ്ങളിലായി 22 സ്ത്രീകളടക്കം 234 ഇന്ത്യക്കാരാണ് കുവൈത്ത് സര്‍ക്കാര്‍ ചിലവില്‍ ഇന്ന് നാടണയുന്നത്.
കുവൈത്ത് എയര്‍വേസ് ആദ്യ വിമാനത്തില്‍ 117 യാത്രക്കാരെ രാത്രിയോടെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിക്കും. രണ്ടാമത്തെ വിമാനം ജെസ്സീറ എയര്‍വേസ് 117 യാത്രക്കാരുമായി മധ്യപ്രദേശില്‍ ഇന്‍ഡോറിലേക്ക് പുറപ്പെട്ടു.
ഇവരില്‍ കേരളത്തില്‍ നിന്നുള്ള 30 പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 14 ദിവസത്തെ ക്വാറന്റൈന് നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേക്ഷം ഇവരെ സ്വന്തം നാടുകളിലേക്ക് അയക്കുന്നതിനാണ് തീരുമാനം.
ഫെബ്രുവരി 21 ന് നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ രണ്ടു വിമാനങ്ങളിലായി നാട് കടത്തുന്നതിനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ അവസാന നിമിഷം റദ്ദാക്കിയിരുന്നു. പൊതുമാപ്പ് ആനുകൂല്യം ലഭിച്ചു നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 13,000 ത്തോളം പേര്‍ക്കും ഉടന്‍ യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകുമെന്നാണ് വിവരം.
Content Highlights: Kuwait flight to bring 251 Indians to Indore today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..