കുവൈത്ത് മത്സ്യ മാര്‍ക്കറ്റ് കടുത്ത പ്രതിസന്ധിയില്‍


പി സി.ഹരീഷ്

കുവൈത്ത് മത്സ്യ മാർക്കറ്റ്

കുവൈത്ത് സിറ്റി : കുവൈത്തിലെ മത്സ്യ മാര്‍ക്കറ്റ് കടുത്ത പ്രതിസന്ധി നേരിടുന്നു.കുവൈത്ത് മത്സ്യത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ മത്സ്യ വ്യാപാരം കടുത്ത പ്രതിസന്ധിയിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്.

കുവൈറ്റിലെ ഷര്‍ഖ് മത്സ്യമാര്‍ക്കറ്റിൽ മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ കഴിഞ്ഞ മൂന്നുമാസമായി കുറഞ്ഞതോടെ മാര്‍ക്കറ്റ് വലിയ പ്രതിസന്ധി നേരിടുന്നത്. അതേസമയം ദേശീയദിനാഘോഷം വഴിത്തിരിവായി പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് മാറ്റം ഉണ്ടായില്ലെന്ന് മത്സ്യ കച്ചവടക്കാര്‍ പരാതിപ്പെടുന്നു.

മത്സ്യങ്ങള്‍ക്ക് ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതോടെ വിലയിലും വലിയ മാറ്റം ഉണ്ടായെന്ന് മത്സ്യ വ്യാപാരികളും പറയുന്നു. ജീവിതസാഹചര്യവും മത്സ്യമാര്‍ക്കറ്റിലെ മിക്ക കച്ചവടക്കാരും 60 വയസ്സിന് മുകളിലുള്ളവരും ഇവരുടെ റെസിഡന്‍സി പുതുക്കുന്നതിന് ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നതുമാണ് മത്സ്യ കച്ചവടത്തിന് പ്രതിസന്ധി നേരിടാനുള്ള പ്രധാന കാരണങ്ങളായി കച്ചവടക്കാര്‍ പറയുന്നത്.

ജീവനക്കാരുടെ താമസരേഖ പുതുക്കുന്നതിന് 850 ദിനാര്‍ ആണ് നല്‍കേണ്ടത്. ഈ ഉയര്‍ന്ന തുക നല്കാത്തതിനാല്‍ മിക്ക കച്ചവടക്കാര്‍ക്കും റെസിഡന്‍സി പുതുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Content Highlights: Kuwait fish market in crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented