യുഎൻ രക്ഷസമിതിയിൽ കുവൈത്ത് പ്രതിനിധി മൻസൂർ അൽ ഒത്തേബി സംസാരിക്കുന്നു | ചിത്രം: കുന
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയില്‍ അറബ് ലീഗിന് സ്ഥിരാംഗത്വം ആവശ്യപ്പെട്ട് കുവൈത്ത്. കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഒത്തേബിയാണ് യുഎൻ രക്ഷസമിതിയിൽ വിഷയം അവതരിപ്പിച്ചത്. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അറബ് ലീഗിന് സ്ഥിരാംഗത്വം നൽകണമെന്നും, യു.എന്നിലെ മൂന്ന് പ്രധാന ബോഡികളിലും കാലാനുസൃതമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും കുവൈത്ത് പ്രതിനിധി ആവശ്യപ്പെട്ടു.
യു.എൻ പൊതുസഭയിൽ രക്ഷാസമിതി അംഗത്വം സംബന്ധിച്ച് നടന്ന ചർച്ചയിലാണ് കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഒത്തേബി ഇക്കാര്യം ഉന്നയിച്ചത്. ഗൾഫ് മേഖലയുടെ സുരക്ഷയും കെട്ടുറപ്പും നിലനിർത്തുന്നതിൽ നിർണായക ഘടകമാണ് അറബ് ലീഗ് എന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം 400 ദശലക്ഷത്തിലധികം ജനങ്ങളുടെയും, 22 രാജ്യങ്ങളുടെയും പ്രതിനിധ്യം ഉള്‍ക്കൊള്ളുന്ന അറബ് ലീഗ് യു.എൻ അംഗരാജ്യങ്ങളുടെ 12 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായും കുവൈത്ത് പ്രതിനിധി മൻസൂർ അൽ ഒത്തേബി വിശദീകരിച്ചു.
Content Highlights: Kuwait demands permanent membership at un security council
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..