കുവൈത്തില്‍ കര്‍ഫ്യൂ നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം


പി സി ഹരീഷ്

ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം അസി.അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫാറാജ് അൽ സൂബി | Photo: KUNA

കുവൈത്ത് സിറ്റി : കുവൈത്തില്‍ കര്‍ഫ്യൂ നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ആരംഭിക്കുന്ന ഭാഗിക കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബി മുന്നറിയിപ്പ് നല്‍കി.

അതേസമയം കര്‍ഫ്യൂ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുകയും, സ്വദേശികള്‍ക്കെതിരെ കേസ് ചുമത്തുകയും ചെയ്യുമെന്നും, രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണെന്നും യാതൊരുതരത്തിലുള്ള നിയമ ലംഘനവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യ മേഖല വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented