കുവൈത്തില്‍ ഇന്ന് 641 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, നാല് മരണം


കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ്

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 530 പേര്‍ കൂടി രോഗമുക്തരായി. ഇന്ന് നാല് പേര്‍ മരിച്ചതോടെ കോവിഡ് മരണം 330 ആയി.

രാജ്യത്തു ഇതുവരെ 40, 291 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 31, 770 പേര്‍ രോഗവിമുക്തരായി. 181 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും 8,191 പേര്‍ ചികിത്സയിലുമാണ്. പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ 383 പേര്‍ സ്വദേശികളും 258 പേര്‍ വിദേശികളുമാണ്. ജഹറ, അഹമ്മദി, ഫര്‍വാനിയ, ഹവല്ലി മേഖലകളാണ് ഇന്നും കോവിഡ് ഹോട്ട്പോട്ടുകളായി തുടരുന്നത്.

ഇന്നും പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ കൂടുതലും സ്വദേശികളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരില്‍ 60 ശതമാനവും സ്വദേശികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനുള്ള മുന്‍ തീരുമാനങ്ങള്‍ക്ക് തിരിച്ചടി ആയതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അഭിപ്രായപ്പെട്ടു.

സ്വദേശികള്‍ക്കിടയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചത് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കവെയാണ് രോഗ വ്യാപനം വര്‍ധിച്ചത്. നിരവധി മുതിര്‍ന്നവരും തീവ്ര പരിചരണ വിഭാഗത്തില്‍ ചകിത്സയിലാണ്. എന്നാല്‍ സാമൂഹിക അകലം പാലിക്കാതെ കുടുംബ സന്ദര്‍ശങ്ങള്‍ക്ക് ഇടയാക്കിയതാണ് മുതിര്‍ന്നവരിലേക്ക് രോഗ വ്യാപനം ഉണ്ടായത് എന്നും മന്ത്രി പറഞ്ഞു.

അതേസമയം മുന്നറിയിപ്പ് കൂടാതെ ജനവാസ കേന്ദ്രങ്ങളില്‍ അരോഗ്യ മന്ത്രാലയ പ്രത്യേക മെഡിക്കല്‍ സംഘം കോവിഡ് റാന്‍ഡം സ്മിയര്‍ പരിശോധന രാജ്യ വ്യാപകമായി ആരംഭിച്ചു. കൂടാതെ പൊതുജനങ്ങള്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്ശനമാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented