-
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നാട്ടിലേക്ക് മടങ്ങിയത് 92000 വിദേശികള്‍. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ കണക്കുകളാണ് ഇത്. കുടിയേറ്റ താമസ നിയമലംഘകരും ഇതില്‍ ഉള്‍പ്പെടുന്നു.
600 വിമാന സര്‍വീസുകളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നടത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ ഓപറേഷന്‍ വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിം വ്യക്തമാക്കി.
അതേസമയം നിലവില്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന വിദേശികള്‍ക്ക് തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളൊന്നും സിവില്‍ ഏവിയേഷന്‍ വിഭാഗത്തിനു ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന സ്വദേശികളുടെ ഏറ്റവും അടുത്ത വിദേശികളായ ബന്ധുക്കള്‍ക്കും, കൂടാതെ സ്‌പോണ്‍സര്‍മാരോടൊപ്പം കഴിയുന്ന അവരുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും രാജ്യത്തേക്ക് തിരിച്ചു വരുന്നതിനും തടസ്സങ്ങള്‍ ഇല്ലെന്നും അല്‍ ഹാഷ്മി അറിയിച്ചു.
അതേസമയം നിര്‍ത്തലാക്കിയിട്ടുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചു സുപ്രീം കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതു സംബന്ധിച്ച് ക്യാബിനെറ്റിന്റേയും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെന്നും ഹാഷ്മി വ്യക്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..