പ്രതീകാത്മകചിത്രം| Photo: AFP
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,730 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതിലാണ് 590 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മൂന്നു കോവിഡ് മരണം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 595 ആയി. ഇന്ന് കൂടുതല്‍ രോഗ ബാധിതര്‍ അഹമ്മദിയില്‍ 138, ഹവല്ലിയില്‍.134, തലസ്ഥാന നഗരിയില്‍ 122, ജഹറയില്‍ 110, ഫര്‍വാനിയയില്‍ 86 എന്നിങ്ങനെയാണ്.
രാജ്യത്തു ഇതുവരെ 7,29,755 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഇവരില്‍ 1,02,441 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നു 601 പേര്‍ രോഗ മുക്തരായത് ഉള്‍പ്പെടെ ഇതുവരെ 93,562 പേര്‍ രോഗ വിമുക്തരായി.
രാജ്യത്ത് 8,284 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 111 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..