കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അൽ സനാദ് വാർത്താ സമ്മേളനത്തിൽ ഫോട്ടോ
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരത്തോളമെത്തിയാതായി ആരോഗ്യ മന്ത്രാലയം.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1, 935 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. ഏഴ് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് ആകെ 3,40,967 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
ഏഴ് പേര് കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കോവിഡ് മരണം 1,877 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
അതേസമയം 1,408 പേര് കൂടി രോഗ മുക്തരായതായും, ഇതിനകം 3,21,293 പേര് രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ 13,536 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,935 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് 28,51,002 പേരില്‍ രോഗ പരിശോധന നടത്തിയതായും നിലവില്‍ 17,797 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 227 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
പി സി.. ഹരീഷ്
ചിത്രം കുവൈത്തു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് .വാര്‍ത്താ സമ്മേളനത്തില്‍...... കുനാ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..