കുവൈത്ത് സിറ്റി: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ജോസ് അബ്രഹാം സർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി മാർച്ച് 21 ന് പരിഗണിക്കും. മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോടും, ദേശീയ മെഡിക്കൽ കമ്മീഷനോടും നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദപ്രകാരം വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവകാശമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യിലൂടെ തങ്ങളുടെ 20,000 പരം മെഡിക്കൽ വിദ്യാർത്ഥികളെ യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് ഒഴിപ്പിക്കാനുള്ള കഠിനമായ ദൗത്യം നിർവ്വഹിച്ച സാഹചര്യത്തിൽ മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം തുടരാൻ ആവശ്യമായ അടിയന്തിര നടപടിക്കു വേണ്ടിയാണ് പ്രവാസി ലീഗൽ സെൽ ഹർജി സമർപ്പിച്ചത്.
കേന്ദ്രവും, ദേശീയ മെഡിക്കൽ കമ്മീഷനും ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ നിർദ്ദേശം ഹൈക്കോടതിയുടെ ഇടപെടൽ വഴി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Kuwait City news
Get daily updates from Mathrubhumi.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..