കുവൈത്തിൽ സുരക്ഷാ അധികൃതർ കടകൾ അടച്ചു പൂട്ടുന്നു| Photo: KUNA
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി. കര്‍ശനമായ പരിശോധനയില്‍ ഏതാനും കടകള്‍ അടച്ചു പൂട്ടി.
2022 നിയമം 43 പ്രകാരം ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചു പൂട്ടുന്നതിനും, പൊതു പരിപാടികള്‍ നിര്‍ത്തി വെക്കുന്നതിനും സാമൂഹ്യ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുനിസിപ്പലിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മന്‍സൂഹി ഉത്തരവ് പുറപ്പെടുവിച്ചു.
അതോടൊപ്പം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികള്‍ അധികൃതര്‍ ശക്തിപ്പെടുത്തി. പരിശോധനയുടെ ഭാഗമായി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ അലി നേതൃത്വം നല്‍കുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റ് ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കാതിരുന്ന അഞ്ച് സ്റ്റോറുകള്‍ പൂട്ടിച്ചു. കടകളും മാളുകളും ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കാനുള്ള മന്ത്രി സഭാ തീരുമാനം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കി.
അതേസമയം ജനുവരി മൂന്നിന് പുറപ്പെടുവിച്ച കാബിനറ്റ് തീരുമാനം നടപ്പിലാക്കുന്നതിനായി ജനുവരി 9 മുതല്‍ ഫെബ്രുവരി 28 വരെ അടച്ച സ്ഥലങ്ങളിലെ സാമൂഹിക പരിപാടികള്‍ നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് 2022 ലെ 43-ലെ ഭരണപരമായ തീരുമാനം കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍-മന്‍ഫൂഹി പുറപ്പെടുവിച്ചത്.
താത്കാലിക വിവാഹ പന്തലുകള്‍, ഹോട്ടല്‍ ഹാളുകള്‍ സെമിത്തേരികളിലെ എല്ലാ അനുശോചന ഹാളുകളും തുടങ്ങിയവയില്‍ പരിപാടികള്‍ നടത്തുന്നത് നിര്‍ത്തലാക്കുന്നതാണ് തീരുമാനമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..