കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു


-

കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിക്കാലത്തെ ആത്മാര്‍ഥവും അര്‍പ്പണബോധത്തോടെയുമുള്ള സേവനങ്ങള്‍ക്ക് ആരോഗ്യ മേഖലയിലുള്ള പ്രവര്‍ത്തകരെ ആദരിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുവൈത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടവകാംഗങ്ങളായ 500-ലധികം പേര്‍ ആദരം ഏറ്റുവാങ്ങി.

നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ സ്വാഗതവും, കണ്‍വീനര്‍ ദീപക് അലക്‌സ് പണിക്കര്‍ നന്ദിയും രേഖപ്പെടുത്തി. ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഇടവക ട്രസ്റ്റി ജോണ്‍ പി. ജോസഫ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.ഇ. മാത്യൂസ്, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം സി. അലക്‌സ്, ആരോഗ്യപ്രവര്‍ത്തകരായ ഡോ. ഫിലിപ്പ് കോശി വൈദ്യന്‍, അമ്പിളി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജോബി എബ്രഹാം, നിതിന്‍ വര്‍ഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കണ്‍വീനര്‍മാരായ ജോസ് വര്‍ഗീസ്, മാത്യൂ വി. തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented