കുവൈത്ത് കുടിയേറ്റ വിഭാഗത്തിലെ തിരക്ക്. ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ചു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്കു വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിദേശ തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള സേവനങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറിന്റെ 'ആശല്‍' പോര്‍ട്ടലിലൂടെയും, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ആരോഗ്യ മന്ത്രാലയം പോര്‍ട്ടലിലൂടെയുമാണ് ലഭിക്കുക.
പുതിയ വിസകള്‍ക്കായി തൊഴിലുടമകള്‍ ആവശ്യമായ രേഖകള്‍ ഓണ്‍ലൈന്‍-ഇലക്ട്രോണിക് ആയി സമര്‍പ്പിക്കണം. ഇതു സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് കുവൈത്ത് ക്യാബിനറ്റ് യോഗം മാന്‍ പവര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
പുതിയ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും പുനരാംഭിക്കുന്നതും ഇലക്ട്രോണിക് സംവിധാനത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ആരോഗ്യ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടുന്നതിനും ക്യാബിനറ്റ് മാന്‍ പവര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..