കുവൈത്ത് പ്രധാനമന്ത്രി ഷേഖ് സബ ഖാലിദ് അൽ ഹാമദ് അൽ സബാഹ് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നു| Photo: KUNA
കുവൈത്ത് സിറ്റി: രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായി കുവൈത്ത് പ്രധാനമന്ത്രി ഷേഖ് സബ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ്.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി കോവിഡ് അവലോകനത്തിന് ശേഷം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
കോവിഡ് പ്രതിരോധ നടപടികളെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയിരുന്ന കര്‍ശനമായ നിബന്ധനകളില്‍ ഇളവ് വരുത്തിയതായും മന്ത്രിസഭാ തീരുമാനങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കാനും തീരുമാനിച്ചു.
അതോടൊപ്പം നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനും വിമാനത്താവളം പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുന്നതിനും
എല്ലാ രാജ്യക്കാര്‍ക്കും വിസകള്‍ പുനരാരംഭിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാനും പള്ളികളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മന്ത്രി സഭാ യോഗം തീരുമാനിച്ചു.
നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ ശേഷിയിലേക്ക് മാറ്റുന്നതാണ്. കൂടാതെ വിവാഹം, സമ്മേളനം എന്നീ പരിപാടികള്‍ക്ക് അനുമതി നല്‍കും. ഹാളുകള്‍, ഓഡിറ്റോറിയം എന്നിവക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കുവൈത്ത് അംഗീകൃത വാക്‌സിനേഷന്‍ ചെയ്തവര്‍ക്ക് വിസ അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച ഇളവുകള്‍ ഒക്ടോബര്‍ 24 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..