വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ത്യന്‍ സ്ഥാനപതിമാരുമായി കൂടിക്കാഴ്ച്ച നടത്തി


പി സി ഹരീഷ്

വിദേശകാര്യ മന്ത്രി സ്ഥാനപതിമാരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ജി സി സി രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍ സ്ഥാനപതിമാരുമായി കൂടിക്കാഴ്ച്ച നടത്തി.

ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, കോവിഡ് പശ്ചാത്തലത്തില്‍ തിരികെ വരാന്‍ കഴിയാതെ കഴിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കാനുള്ള നടപടികള്‍ ഉര്‍ജ്ജിതമാക്കുക, ഗള്‍ഫ് വിട്ട ഇന്ത്യന്‍ പ്രതിഭകളുടെ തിരിച്ചുവരവിന് അവസരം ഒരുക്കുക, ഗള്‍ഫിലേക്കുള്ള വിമാനങ്ങളുടെ വരവിനുള്ള തടസ്സങ്ങള്‍ നീക്കുക, സാമ്പത്തിക മേഖലയിലെ സഹകരണം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡോ. എസ് ജയശങ്കര്‍ സ്ഥാനപതിമാര്‍ക്ക് നല്‍കി.

വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായിട്ടാണ് കുവൈത്തില്‍ എത്തുന്നത്. കുവൈത്ത് വിദേശകാര്യമന്ത്രി ഷേയ്ഖ് ഡോ. അഹ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് കുവൈത്തിലെത്തിയതെന്നും ഇന്ത്യ കുവൈത്ത് ബന്ധം എല്ലാ മേഖലകളിലും കൂടുതല്‍ ശക്തമാകുന്നതിനുള്ള സാധ്യതകളാണ് മുന്നിലിലുള്ളതെന്നും എസ് ജയ്ശങ്കര്‍ അഭിപ്രായപെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented