കുവൈത്തില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധം


പി.സി. ഹരീഷ്

പലസ്തീൻ ജനതയ്‌ക്കെതിരെയുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ ഇറാദാ സ്‌ക്വയറിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽനിന്ന്| Photo: KUNA

കുവൈത്ത് സിറ്റി: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്തിലെ യുവാക്കളുടെ പ്രതിഷേധം. കുവൈത്ത് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ ഇറാദാ സ്‌ക്വയറില്‍ യുവാക്കളുടെ പ്രതിഷേധ ജാഥ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും ഇസ്രായേല്‍ പലസ്തീനില്‍ നടത്തി വരുന്ന അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം, ഇസ്രായേല്‍ നരനായാട്ട് അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയ പ്രതിഷേധ സംഗമത്തില്‍, സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇസ്രായേല്‍ അക്രമങ്ങള്‍ക്കെതിരെ കുവൈത്ത് സര്‍ക്കാരും കുവൈത്ത് ജനതയും പലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented