കുവൈത്തിലെ കോവിഡ് വാക്സിനേഷൻ സെന്ററുകളിലെ തിരക്ക് ഫോട്ടോ: കുനാ
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,308 ആയി. കോവിഡ് രോഗികള്‍ 2,30,821 ആയി ഉയര്‍ന്നു.
നിലവില്‍ 14,263 പേര് ചികിത്സയില്‍ തുടരുന്നതായും ഇവരില്‍ 240 പേര് തീവ്ര പരിചരണ വിഭാഗത്തിലുമാണ്. രോഗ വ്യാപനം ഏതാനും ദിവസങ്ങളായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
കുവൈത്തില്‍ ആറു ലക്ഷത്തിലധികം പേര് ഇതിനകം കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു. 11,06,276 പേരാണ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാവരും വാക്സിന് രജിസ്ട്രേഷന് മുന്നോട്ടുവരണമെന്നും, എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലൂടെ മാത്രമേ കോവിഡ് മഹാമാരിയെ തുരത്താന്‍ കഴിയുകയുള്ളൂവെന്നും ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
അതൊടൊപ്പം വാക്സിന് ലഭ്യത വര്‍ധിച്ചതോടെ രാജ്യത്ത് വാക്സിനേഷന് സെന്ററുകള്‍ വര്‍ധിപ്പിച്ചു. 16 സെന്ററുകള്‍ കൂടാതെ മൊബൈല്‍ വാക്സിനേഷന് യൂന്നിറ്റുകളും ഉപയോഗിച്ചാണ് കുത്തിവെപ്പ് നടപടികള്‍ ആരോഗ്യ മന്ത്രാലയം അതിവേഗത്തിലാക്കിയത്. സെപ്റ്റംബറോടെ എല്ലാവര്ക്കും വാക്സിന് നല്കാന് കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..