സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി


പ്രതീകാത്മകചിത്രം| Photo: Mathrubhumi

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി.
സ്വകാര്യ മേഖലയിലേക്ക് ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുന്നതിന് തടസ്സമൊന്നുമില്ലെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി മേധാവി അഹ്മദ് അല്‍ മൂസയാണ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പൊതുവിലുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയന്ത്രണങ്ങളില്‍നിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് പൊതുമേഖലയില്‍ ആശുപത്രികളില്‍ തുടരുന്ന തിരക്ക് കുറയ്ക്കുന്നതിന് സ്വകാര്യ മേഖല കൂടുതല്‍ സജീവമാകുന്നതിലൂടെ സഹായകമാകും.

കൂടാതെ സ്വകാര്യ മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളും ഉണ്ടാകുന്നത് പൊതുമേഖലയുടെ ഭാരം കുറക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്വകാര്യ മേഖലയില്‍ നിരവധി ഒഴിവുകള്‍ നികത്തുന്നതിനും പുതിയ റിക്രൂട്‌മെന്റിലൂടെ സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented