കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനാദ് വാർത്താ സമ്മേളനത്തിൽ| Photo: KUNA
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം ആയിരത്തില്‍ അധികം പേര്‍ക്കാണ് പുതിയതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ നിരക്കും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,332 പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ഏഴുപേര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു.
രാജ്യത്ത് ഇതുവരെ 2,10,865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 1,179 ആയി. അതേസമയം 1,335 പേര് കൂടി രോഗമുക്തരായതായും ഇതോടെ രാജ്യത്ത് മൊത്തം 1,95,507 പേര് രോഗമുക്തരായതായതും അദ്ദേഹം പറഞ്ഞു.
7,365 പേരിലാണ് പുതിയതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 1,914,579 പേരില്‍ കോവിഡ് പരിശോധന നടത്തിയതായും നിലവില്‍ 14,169
പേര് ചികിത്സയിലാണെന്നും ഇവരില്‍ 219 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..