കുവൈത്തില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്സിന്‍ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം


പി.സി. ഹരീഷ്

പ്രതീകാത്മകചിത്രം| Photo: AP

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കുവൈത്തിലെ വിവിധ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ വലിയ തിരക്കാണ് തുടരുന്നത്. കുവൈത്തില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ചില ബാച്ച് ആസ്ട്രസെനക വാക്‌സിന്‍ രക്തം കട്ടപിടിക്കാന്‍ ഇടയാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കുവൈത്തില്‍
നല്‍കി വരുന്ന വാക്സിന്‍ മരുന്നുകള്‍ക്ക് യാതൊരു തരത്തിലുള്ള ആരോഗ്യ സുരക്ഷാ ഭീഷണികളും ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ.അല്‍ സബാഹും അഭിപ്രായപ്പെട്ടു.

അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും എത്രയും വേഗം എല്ലാവരും കോവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

കുവൈത്തില്‍ നിലവില്‍ ഫൈസര്‍ ബയോടെക്, ഓക്‌സ്‌ഫോഡ്, ആസ്ട്രസെനക വാക്‌സിനുകളാണ് വിതരണം ചെയ്തുവരുന്നത്.
എന്നാല്‍ ഇതുവരെ കുവൈത്തില്‍ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented