കല കുവൈത്ത് മൈക്രോ ഫിലിം ഫെസ്റ്റിവൽ അവാർഡ് വിതരണ ചടങ്ങിൽനിന്ന്.
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിഷന്- കല കുവൈത്ത് കഴിഞ്ഞ നവംബറില്‍ സംഘടിപ്പിച്ച മൈക്രോ ഫിലിം ഫെസ്റ്റിവലില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
നവംബര്‍ 19-20 തീയതികളിലായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ മൊബൈലില്‍ പൂര്‍ണ്ണമായും കുവൈത്തില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണ് മത്സരത്തിനെത്തിരുന്നത്.
പ്രശസ്ത ചലച്ചിത്ര നിരൂപകനും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ ജൂറിയുമായിരുന്ന വി.കെ ജോസഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജേഷ് കെ.എം സംവിധാനം ചെയ്ത '2:43AM', മുഹമ്മദ് സാലിഹ് സംവിധാനം ചെയ്ത 'BECAUSE OF CORONA' എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുത്തിരുന്നു.
പ്രവീണ്‍ കൃഷ്ണ സംവിധാനം ചെയ്ത 'FEAR MONGER' യും, നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത 'BARAZI' യുമാണ് മികച്ച രണ്ടാമത്തെ ചിത്രങ്ങള്‍. മികച്ച സംവിധായകന് രാജേഷ് കെ.എം (ചിത്രം- 2:43AM), മികച്ച നടി സീനു മാത്യൂസ് (ചിത്രം - 2:43AM), മികച്ച നടന് സുഭാഷ് (ചിത്രം - FEAR MONGER).
മികച്ച ബാല താരങ്ങള്‍: ആല്ബിന് ലിബി (ചിത്രം - CAGE ), മഴ സവിത (ചിത്രം- ഇവള് നിലാമഴ), മികച്ച തിരക്കഥാകൃത്ത്: നിഖില്‍ പി (ചിത്രം - BARAZI), മികച്ച ക്യാമറാമാന്: രതീഷ് സി വി അമ്മാസ് (ചിത്രം- 2:43 AM) മുഹമ്മദ് സാലിഹ് (ചിത്രം: BECAUSE OF CORONA). മികച്ച എഡിറ്റര്‍: മുഹമ്മദ് സാലിഹ് (ചിത്രം: BECAUSE OF CORONA) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍.
മണികണ്ഠന് സംവിധാനം ചെയ്ത 'VICTIM', രാജേഷ് കെ.എം. സംവിധാനം ചെയ്ത 'CAGE' എന്നീ ചിത്രങ്ങളും 'LITTLE HEART', 'SHEHASPARSAM' എന്നീ ചിത്രങ്ങളിലഭിനയിച്ച ബാലതാരം വില്യം അജിത്തും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. കല കുവൈത്ത് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ്, ട്രഷറര്‍ പി.ബി. സുരേഷ്, ജോ.സെക്രട്ടറി ആസഫ് അലി അഹമ്മദ്, ഫിലിം ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ സജീവ് എബ്രഹാം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രവീണ്‍ പി.വി, മാത്യു ജോസഫ്, ശ്രീജിത്ത് ആര്.ഡി.ബി, ഫിലിം ഫെസ്റ്റിവല്‍ കണ്‍വീനര്‍ അജിത് പട്ടമന, അബ്ബാസിയ മേഖല പ്രസിഡന്റ് പവിത്രന് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..